ABOUT FIND ME

→ GO TO ENGLISH VERSION ←

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം?

  • സി.എ. അംഗങ്ങൾ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് കീഴിലുള്ള എല്ലാ സഭകളിലെയും 14 മുതൽ 40 വയസ്സ് വരെയുള്ള സി.എ. അംഗങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.

  • കേരളത്തിന് പുറത്തുള്ളവർ: പഠനത്തിനായോ ജോലിക്കായോ കേരളത്തിന് പുറത്തോ വിദേശത്തോ കഴിയുന്നവർ തങ്ങളുടെ മാതൃസഭയുടെ (Mother Church) കീഴിൽ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

  • വെൽ-വിഷർ (വിവാഹം വഴി മാറിയവർ): എ.ജി. സഭാംഗമായിരിക്കെ, വിവാഹാനന്തരം മറ്റ് പെന്തക്കോസ്ത് സഭകളിൽ അംഗമായവർക്ക് 'CA Well-wisher' ആയി രജിസ്റ്റർ ചെയ്യാം.

  • വെൽ-വിഷർ (മറ്റ് സഭകളിൽ നിന്നുള്ളവർ): മറ്റ് സഭകളിൽ (IPC, Sharon, COG, NiCOG തുടങ്ങിയവ) അംഗത്വമുള്ളവരും എന്നാൽ പഠനത്തിനോ ജോലിക്കോ വേണ്ടി എ.ജി. സഭകളുമായി സഹകരിക്കുകയും സി.എ. പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നവർക്ക് 'Well-wisher' ആയി രജിസ്റ്റർ ചെയ്യാം.

  • ശുശ്രൂഷകരും വേദപഠന വിദ്യാർത്ഥികളും: സി.എ. പ്രായപരിധിയിലുള്ള സഭാ ശുശ്രൂഷകർക്കും ബൈബിൾ കോളേജ് വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.

  • അർഹത: രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമേ പ്രാദേശിക തലം മുതലുള്ള സി.എ. താലന്ത് പരിശോധനകളിലും ഔദ്യോഗിക സ്ഥാനങ്ങളിലും പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.

  • പരിശോധന: പ്രാദേശിക സഭയിലെ ശുശ്രൂഷകനും, സി.എ. കമ്മിറ്റിയും, സെക്ഷൻ ഭാരവാഹികളും വിവരങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ അംഗത്വം പൂർണ്ണമാകൂ.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റ്: സി.എ.യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.ca.agmdc.in സന്ദർശിച്ച് അതിലെ രജിസ്ട്രേഷൻ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

  • സോഷ്യൽ മീഡിയ: വാട്സാപ്പ് ചാനൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ, സി.എ. റേഡിയോ എന്നിവയിലെ ലിങ്കുകൾ വഴിയും രജിസ്ട്രേഷൻ സാധ്യമാണ്.

രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭാഷ: വിവരങ്ങൾ ഇംഗ്ലീഷിൽ തന്നെ രേഖപ്പെടുത്തുക.

  • ലോഗിൻ വിവരങ്ങൾ: നിങ്ങളുടെ ഇമെയിൽ ഐഡി (Email ID) 'യൂസർ നെയിം' ആയി ഉപയോഗിക്കുക. നിങ്ങളുടെ ഇമെയിലിലേക്ക് ഒരു താൽക്കാലിക പാസ്‌വേഡ് ലഭിക്കുന്നതാണ്.

  • പരിധി: ഒരു ഇമെയിൽ ഐഡി ഉപയോഗിച്ച് ഒരാൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ.

  • സുരക്ഷിതത്വം: യൂസർ നെയിമും പാസ്‌വേഡും സുരക്ഷിതമായി സൂക്ഷിക്കുക. ഇത് ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ കൃത്യമായി നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.

  • ഐഡി കാർഡ്: ക്യാമ്പയിൻ അവസാനിച്ചതിന് ശേഷം ലോഗിൻ ചെയ്ത് ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം.

  • ഫോൺ നമ്പർ: വിദേശത്തുള്ളവർ അവിടെ ഉപയോഗിക്കുന്ന വാട്സാപ്പ് നമ്പറുകൾ നൽകുക.

  • ഫീസ്: ഇന്ത്യയിലുള്ളവരും വിദേശത്തുള്ളവരും രജിസ്ട്രേഷൻ ഫീസ് ഇന്ത്യൻ രൂപയിൽ (INR) മാത്രമേ അടയ്ക്കാൻ സാധിക്കുകയുള്ളൂ.

  • അറിയിപ്പ്: രജിസ്റ്റർ ചെയ്ത വിവരം പ്രാദേശിക സഭ ശുശ്രൂഷകനെയോ സി.എ. കമ്മിറ്റിയെയോ അറിയിക്കേണ്ടതാണ്.

ENGLISH VERSION

Who Can Register?

  • CA Members: All members of the Christ’s Ambassadors (aged 14 to 40) belonging to churches under the AG Malayalam District Council must register.

  • Outstation Members: Those residing outside Kerala or abroad for studies or employment should complete their registration under their mother church (home church) or local primary church.

  • Well-Wishers (Former Members): Former AG church/CA members who joined other Pentecostal denominations following marriage may register as CA Well-Wishers.

  • Well-Wishers (Other Denominations): Members of other churches (e.g., IPC, Sharon, COG, NiCOG, etc.) who are currently cooperating with AG Malayalam District churches and participating in CA programs for study or work purposes may also register as Well-Wishers.

  • Ministers & Students: Pastors/Ministers within the CA age limit and Bible College students are eligible to register.

  • Eligibility: Only registered members will be permitted to participate in CA Talent Quests (from the local level upwards) and hold official positions.

  • Verification: Membership will be finalized only after verification by the local Church Pastor, the CA Committee, and Sectional CA officials.

How to register?

  • Official Website: Visit the official CA website at www.ca.agmdc.in and click on the registration link.

  • Social Media: Registration links are also available on the official CA WhatsApp channel, Instagram, Facebook page, YouTube channel, and CA Radio.

Points to Note During Registration

  • Language: Please complete the registration in English.

  • Credentials: Use your Email ID as your Username. A temporary password will be sent to the email address provided.

  • Limit: Only one registration is permitted per Email ID.

  • Security: Keep your Username and Password safe. Log in using these credentials to enter your details accurately and complete the process.

  • ID Cards: You will be able to log in and download your ID card once the registration campaign is concluded.

  • Contact Info: Those residing abroad should provide the WhatsApp number they are currently using in that country.

  • Payments: Registration fees can only be paid in Indian Rupees (INR), applicable to both domestic and international applicants.

  • Notification: Once registered, please inform your local Church Pastor or the CA Committee.

Contact Us

CHRIST'S AMBASSADORS (CA)
Assemblies of God Head Office
Post Box No. 53, Punalur
Kollam 691 305, Kerala